Skip to main content

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

 സംസ്ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 22)  രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ താനൂർ കോർമൻതല എ.എം.എൽ.പി സ്കൂളിലാണ് ക്യാമ്പ്.   താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ധീൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങില്‍ നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി അലി അക്‍ബര്‍ അദ്ധ്യക്ഷത വഹിക്കും.

date