Skip to main content

ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തില്‍  സംരംഭകര്‍ക്കായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള   സംഘടിപ്പിച്ചു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് കൊളത്തൂര്‍, കനറ ബാങ്ക് കൊളത്തൂര്‍, ഇസാഫ് ബാങ്ക് കൊളത്തൂര്‍ എന്നീ ബാങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പഞ്ചായത്ത്  അംഗം സജീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രമദ എന്നിവര്‍ സംസാരിച്ചു.   മങ്കട ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ഷിഹാബുല്‍ അക്ബര്‍ സ്വാഗതവും മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് ഇ.ഡി.ഇ റുമൈസ നന്ദിയും പറഞ്ഞു.

വ്യവസായ വാണിജ്യ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ കുറുവ ഗ്രാമ പഞ്ചായത്തിലെ  സംരംഭകര്‍ക്കായി സംഘടിപ്പിച്ച ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള   കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ മോള്‍ പാലപ്ര ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് എ.സി അബ്ദുറഹിമാന്‍  അധ്യക്ഷത വഹിച്ചു. പരിപാടിയില്‍  ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജാസിര്‍ കോട്ടമ്പാറ, വാര്‍ഡ് മെംബര്‍ മുസ്തഫ, കേരള ഗ്രാമീണ്‍ ബാങ്ക് കോഡൂര്‍ ബ്രാഞ്ച് മാനേജര്‍ അഞ്ജലി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ചട്ടിപ്പറമ്പ് ബ്രാഞ്ച് മാനേജര്‍ ജോസി എന്നിവര്‍ സംസാരിച്ചു.  മങ്കട ബ്ലോക്ക് വ്യവസായ ഓഫീസര്‍ ഷിഹാബുല്‍ അക്ബര്‍ സ്വാഗതവും കുറുവ പഞ്ചായത്ത് ഇ.ഡി.ഇ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.

 

date