Skip to main content

വിമുക്ത ഭടന്മാര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പാലക്കാട് എലപ്പുള്ളിപാറയിലുള്ള റീട്ടെയില്‍ ഔട്ട്ലെറ്റിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. ജെ.സി.ഒ (ജൂനിയര്‍ കമ്മീഷന്റ് ഓഫീസര്‍) അല്ലെങ്കില്‍ അതിനുമുകളിലുള്ള റാങ്കില്‍ നിന്നും വിരമിച്ച 21നും 60നും ഇടയില്‍ പ്രായമുള്ള വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഡിസംബര്‍ 23ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.bharatpetroleum.in എന്ന വെബ്‍സൈറ്റില്‍ ലഭിക്കും. ഫോണ്‍:  0483 2734932

date