Skip to main content

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനും (ഇ.എസ്.ഐ.സി) വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നിധി ആപ്‌കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍  ഡിസംബര്‍ 27ന് രാവിലെ ഒമ്പതിന് എടപ്പാള്‍ റെയ്ഹാന്‍ കണ്ണാശുപത്രിക്ക് സമീപമാണ് പരിപാടി. താല്‍പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://qr.page/g/4AT1oLpz25k എന്ന ലിങ്ക് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത് ഹാജരാവണം.

date