Skip to main content

പരിശീലന പരിപാടി ഉദ്ഘാടനം

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പരിപാടികളില്‍ ഉള്‍പ്പെടുത്തി വനിതകൾക്കായി നടത്തുന്ന പി.എസ്‍.സി പരിശീലന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്‍മെന്റ്‍ ഡെപ്യൂട്ടി ഡയറക്‌ടർ കെ.എസ് ചിത്രലേഖ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സി.രാമകൃഷ്‍ണൻ അദ്ധ്യക്ഷത വഹിച്ചു. ‌രാജൻ വടകര ക്ലാസെടുത്തു.  ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ. ആർ. അനീഷ്, പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ലിജുമോൻ തുടങ്ങിയവർ പങ്കെടുത്തു

 

date