Skip to main content

പ്രസംഗമത്സര വിജയികള്‍

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാന തലത്തില്‍  യുവജനങ്ങള്‍ക്കായി ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍, പള്ളികുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ. വനിതാ കോളേജില്‍വച്ച് നടന്ന പ്രസംഗ മത്സരത്തില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിനി എം. ശ്രുതി  ഒന്നാംസ്ഥാനവും മലപ്പുറം മുത്തനൂര്‍ സ്വദേശി എം.പി ഫഹീം ബിന്‍ മുഹമ്മദ്  രണ്ടാം സ്ഥാനവും വയനാട് പുല്‍പ്പള്ളി സ്വദേശി അനു പൗലോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രസംഗമത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് ജനുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍വച്ച് വിതരണം ചെയ്യും.

date