Skip to main content
തലയാഴം പഞ്ചായത്തിലെ വനംസൗത്ത് പാടശേഖരത്ത് പുഞ്ചകൃഷിയുടെ വിത്തിടീൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിർവഹിക്കുന്നു.

മൂന്നുപതിറ്റാണ്ടിനുശേഷം തലയാഴം  വനംസൗത്ത് പാടശേഖരത്ത് വീണ്ടും കൃഷി

 

  • ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ കൃഷിയിറക്കി

കോട്ടയം:  മൂന്നു പതിറ്റാണ്ടായി കൃഷി മുടങ്ങി ചതുപ്പായി കിടന്ന തലയാഴം പഞ്ചായത്തിലെ വനംസൗത്ത് പാടശേഖരത്ത് ഇനി നെല്ല് വിളയും. ത്രിതല പഞ്ചായത്തുകളുടേയും കൃഷി വകുപ്പിന്റേയും സഹായത്തോടെയാണ് 280 ഏക്കർ പാടശേഖരത്ത് വീണ്ടും കൃഷിയിറക്കിയത്.
151 കർഷകരാണ് പാടശേഖരത്തിന്റെ ഉടമകൾ. ഇവരുടെ കൂട്ടായ്മയാണ് കൃഷി നടത്തിപ്പിന് ചുക്കാൻപിടിക്കുന്നത്. സർക്കാരിന്റെ ഊർജ്ജിത നെൽകൃഷി വികസനപദ്ധതിയിൽ നിന്ന് ഏക്കറിന് 1580 രൂപ വീതം നൽകാനും നടപടിയായി. ഏക്കറിന് 22 ക്വിന്റൽ നെല്ല് ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് വിത ഉദ്ഘാടനം ചെയ്തു. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയൻ, മെമ്പർമാരായ പ്രീജു കെ. ശശി, ടി. മധു, പാടശേഖരസമിതി പ്രസിഡന്റ് സിബിച്ചൻ ജോസഫ് ഇടത്തിൽ, സെക്രട്ടറി മജികുമാർ, വൈസ് പ്രസിഡന്റ് ബാബുരാജ്, ബിജു പരപ്പള്ളി, സമിതിയംഗങ്ങളായ ശ്രീധരൻ, തമ്പി, സുരേഷ്, ശശി, ബാബു, പുഷ്പാകരൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ മഹേഷ് കുമാർ, ഹരി എന്നിവർ പങ്കെടുത്തു.

 

 

date