Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-12-2023

അപേക്ഷ ക്ഷണിച്ചു

ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇ ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇ ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതുമായ സര്‍ക്കാര്‍/എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ താഴെയാകണം. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ ജാതി, വരുമാന, ഭിന്നശേഷി (ബാധകമെങ്കില്‍), ഹോസ്റ്റല്‍ ഇന്‍മേറ്റ് (ബാധകമെങ്കില്‍) സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപന മേധാവിക്ക് ഫെബ്രുവരി 28നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700596.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ആയ (021/2021) തസ്തികയിലേക്ക് പി എസ് സി 2023 മെയ് 17ന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ ഐ എസ് എം/ഐ എം എസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവിടങ്ങളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ- I NCA SC) (467/2022), ഫാര്‍മസിസ്റ്റ് ഗ്രേഡ് 2( ആയുര്‍വേദ-I NCA M) (468/2022) എന്നീ തസ്തികകളിലേക്ക് 2023 ആഗസ്ത് എട്ടിന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

യോഗ പരിശീലനം

അസാപ്പിന്റെ നേതൃത്വത്തില്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആറ് ദിവസം നീളുന്ന യോഗ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 26 മുതല്‍ 31 വരെ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയാണ് പരിശീലനം. 1000 രൂപയാണ് ഫീസ്. താല്‍പര്യമുള്ളവര്‍ https://forms.gle/4UiZa3ANcYwr5Zqw6 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.
ഫോണ്‍ 8075851148, 9633015813, 7907828369

അപേക്ഷ ക്ഷണിച്ചു

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ കലാ-കായിക-അക്കാദമിക രംഗങ്ങളില്‍ കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള പ്രത്യേക പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി 15നകം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ 0497 2705197.

പ്രൊജക്ട് അസോസിയേറ്റ് നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ പ്രവര്‍ത്തിച്ചുവരുന്ന കൊളാബറേറ്റീവ് റിസര്‍ച്ച് ആന്റ് ലേര്‍ണിങ് സെന്ററില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത ബിടെക്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 27നകം sudheeshkumar3@gcek.ac.in ലേക്ക് മെയില്‍ ചെയ്യുക. ഫോണ്‍ 994039530, 9037675569.

നടപടി സ്വീകരിക്കും

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിയില്‍ സര്‍വീസ് നടത്തുന്നതിന് പെര്‍മിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ കോര്‍പറേഷന്‍ പരിധിയില്‍ സര്‍വീസ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

ആര്‍ ടി എ യോഗം 28ന്
ആര്‍ ടി എ യോഗം ഡിസംബര്‍ 28ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഡോക്ടര്‍ നിയമനം

പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മുഖേന കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 28ന് രാവിലെ 10 മണിക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0497 2786270.

ക്വട്ടേഷന്‍

തലശ്ശേരി ഗവ ബ്രണ്ണന്‍ കോളേജില്‍ 2023-24 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു .ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍ 0490 2346027.  

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ സെക്ഷനിലെ സി എച്ച് എം, വാരം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ 24 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

date