Skip to main content
ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്മസ് ആഘോഷിച്ചു

ആലപ്പുഴ: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ചു. നഗരസഭ അധ്യക്ഷ കെ. കെ ജയമ്മ ക്രിസ്മസ് കേക്ക് മുറിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു. 
ജില്ലാ ശിശുക്ഷേമസമിതി ട്രഷറര്‍ കെ.പി. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ല വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ എല്‍. ഷീബ, അസി. ഡവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ സന്തോഷ് മാത്യു, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ലാ സെക്രട്ടറി കെ.ഡി. ഉദയപ്പന്‍ ജോ.സെക്രട്ടറി കെ.നാസര്‍, വൈസ് പ്രസിഡന്റ് സി.ശ്രീലേഖ കൗണ്‍സില്‍ അംഗം ടി.എ. നവാസ്, ഹോം സോഷ്യല്‍ വര്‍ക്കര്‍ പ്രീമ സുബാഷ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ജമീല, പ്രീതി, രതീഷ് തുടങ്ങിയവർ പങ്കെടുത്തു.

date