Skip to main content

പഞ്ചായത്ത്തല ടി.ബി. എലിമിനേഷന്‍ ടാസ്‌ക്‌സ് ഫോഴ്‌സ് രൂപീകരിക്കും

ആലപ്പുഴ: ടി.ബി. എലിമിനേഷന്‍ ടാസ്‌ക്‌സ് ഫോഴ്‌സ് സമിതി യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്ഹാളില്‍ ചേർന്നു. ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് ഉദ്ഘാടനം ചെയ്തു. ടിബി മുക്ത പഞ്ചായത്ത് കൈവരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തല ടി.ബി. എലിമിനേഷന്‍ ടാസ്‌ക്‌സ് ഫോഴ്‌സ് രൂപീകരിക്കാൻ തീരുമാനമായി. ചടങ്ങില്‍ ജില്ല പഞ്ചായത്ത് അംഗം ഹേമലത ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  ജില്ല ടി.ബി ഓഫിസര്‍ ഡോ. എം.എം ഷാനി, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. സൈറു ഫിലിപ്പ് , ഡബ്ലിയു.എച്ച്.എ. കണ്‍സള്‍ട്ടന്റ് ഡോ.അപര്‍ണ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

date