Skip to main content

നല്ലൂരിനെ ഇളക്കിമറിച്ച് ആട്ടം കലാസമിതിയും തേക്കിൻകാട് ബാന്റും

 

ശിങ്കാരിമേളത്തിന്റെ താളപ്പെരുമയിൽ കൊട്ടിക്കയറി ആട്ടം കലാസമിതിയും തേക്കിൻകാട് ബാന്റും. ചെണ്ടയും മ്യൂസിക് ബാന്റും ഒന്നിച്ച് ഫ്യൂഷൻ ഒരുക്കിയത് കാഴ്ച്ചക്കാർക്ക് വേറിട്ട അനുഭവമായി.

ചെണ്ടമേളത്തിനൊപ്പം വിവിധ സംഗീതോപകരണങ്ങളും ചലച്ചിത്ര ഗാനങ്ങളും ചേര്‍ത്തൊരുക്കിയ പരിപാടി ആസ്വാദകരെ ആവേശത്തിലാക്കി. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ ഒരുക്കിയ ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 

പരിപാടി തുടങ്ങിയത് മുതല്‍ സദസ് ആടിത്തിമിര്‍ക്കുകയായിരുന്നു. നിലയ്ക്കാത്ത കരഘോഷത്തോടെയാണ് പരിപാടി അവസാനിച്ചത്.

ഇന്ന് (വ്യാഴം) വൈകീട്ട് ഹണി ഡ്രോപ്പ് ബാൻഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവ നടക്കും.

date