Skip to main content

കാണികളിൽ ആവേശം തീർത്ത് വലയെറിയൽ മത്സരം 

 

കാണികളിൽ ആവേശം തീർത്ത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിൽ നടന്ന വലയെറിയൽ മത്സരം. കാഴ്ച്ചക്കാർക്ക്‌ വിരുന്നൊരുക്കാൻ 12 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ചെറുതോണികളിൽ തദ്ദേശീയരായ ആളുകളാണ് ബേപ്പൂരിന്റെ ഓളപ്പരപ്പപ്പിൽ വലയെറിഞ്ഞത്. അസീസ്, സിയാമ്പു ടീം ഒന്നാം സ്ഥാനവും ഹംസ, അബൂബക്കർ എന്നിവർ രണ്ടാം സ്ഥാനവും മുഹമ്മദ് കോയ, ഹഫീസ് മൂന്നാം സ്ഥാനവും നേടി

date