Skip to main content

ജല സാഹസികതയുടെ കാഴ്ച വിരുന്നൊരുക്കി സീ റാഫ്റ്റിങ്

 

ബേപ്പൂരിൽ ജല സാഹസികതയുടെ കാഴ്ച വിരുന്നൊരുക്കി സീ റാഫ്റ്റിങ്. ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിവലിന്റെ ഭാഗമായി എട്ടംഗ സംഘമാണ്  ബീച്ചിലെത്തിയ കാണികൾക്ക് മുന്നിൽ സീ റാഫ്റ്റിങ് ഡെമോ അവതരിപ്പിച്ചത്. തിരമാലകളെ  ഭേദിച്ച് താരങ്ങൾ  തുഴഞ്ഞു നീങ്ങിയത് ബേപ്പൂരിലേക്ക്  ജല സാഹസികത ആസ്വദിക്കാനെത്തിയവരെ  ആവേശഭരിതരാക്കി. 

തിരമാലയുടെ ഓളങ്ങൾക്കൊപ്പം താരങ്ങൾ തുഴഞ്ഞു നീങ്ങുന്നത് കൗതുകത്തോടെയാണ് കാണികൾ വീക്ഷിച്ചത്.  ബേപ്പൂർ ബ്രേക്ക് വാട്ടറിൽ നിന്നും പുലിക്കോട്ട് വഴി മറീന ബീച്ചിലേക്കും അവിടെ നിന്ന് തിരിച്ച് 
ബ്രേക്ക് വാട്ടറിലേക്കും രണ്ട് മണിക്കൂറോളം നീണ്ട സീ റാഫ്റ്റിങ് ആണ് സംഘടിപ്പിച്ചത്. 
സാഹസിക കായികമെന്ന നിലയിൽ പ്രശസ്തമായ സീ റാഫ്റ്റിങ്ങിനെ കുറിച്ച് മനസ്സിലാക്കുന്നതിനും ഡെമോ സഹായകമായി.

date