Skip to main content

വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്സ്

പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ കൈക്കരുത്തിന്റെ  വേഗതയിൽ ഡിങ്കി ബോട്ടുകൾ ബേപ്പൂരിന്റെ ഓളപ്പരപ്പിൽ കുതിച്ചപ്പോൾ കരയിലും കടലിലും ആവേശത്തിര.
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ രണ്ടാം ദിനത്തിലാണ് കാണികളിലും മത്സരാർത്ഥികളിലും ആവേശം നിറച്ച് ഡിങ്കി ബോട്ട് റെയ്സ് മത്സരം സംഘടിപ്പിച്ചത്. 

 24 പ്രാദേശിക ടീമുകൾ പങ്കെടുത്ത മത്സരം ആറ് റൗണ്ടുകളിലായി നടത്തിയാണ് വിജയികളെ കണ്ടെത്തിയത്. യുവാക്കളും മുതിർന്നവരുമുൾപ്പടെ മത്സരത്തിന്റെ ഭാഗമായി.

മത്സരത്തിലെ വിജയികളായി സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം ഒന്നാമതെത്തി.   ആലിക്കോയ, മുജീബ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും ആഷിഖ് , ഇർഫാൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഒന്നാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും  രണ്ടാം സ്ഥാനം നേടിയവർക്ക് അയ്യായിരം രൂപയും  മൂന്നാം സ്ഥാനത്തിന് മൂവ്വായിരം രൂപയുമാണ് സമ്മാന തുക.

date