Skip to main content

സൗജന്യ തയ്യല്‍ പരിശീലനം

    ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനും അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും സംയുക്തമായി നാല് മാസത്തെ സാംപ്ലിംഗ് കോ ഓര്‍ഡിനേറ്റര്‍(തയ്യല്‍ പരിശീലനം) ആരംഭിക്കുന്നു.  സ്റ്റൈപ്പന്റോടുകൂടിയ കോഴ്‌സിന് പങ്കെടുക്കാന്‍ താല്‍പര്യമുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ള പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, നാല് ഫോട്ടോകള്‍ എന്നിവ സഹിതം എ ടി ഡി സി നാടുകാണി സെന്ററില്‍ 17 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.  വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ്  പാസായിരിക്കണം.  വരുമാന പരിധി നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ താഴെയും ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയില്‍ താഴെയുമായിരിക്കണം.  ഫോണ്‍: 0460 2226110, 9746394616.

date