Skip to main content

പി.എം കിസാൻ: ജില്ലാതല ക്യാമ്പയിൻ നാളെ

മലപ്പുറം ജില്ലയിലെ പി.എം കിസാൻ പദ്ധതി ആനുകൂല്യം വിവിധ കാരണങ്ങളാൽ ലഭിക്കാത്തവർക്ക് പ്രത്യേക ക്യാമ്പയിൻ  നാളെ (ജനുവരി എട്ട്) രാവിലെ 10.30 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും. പിഎം കിസാൻ ഗുണഭോക്താക്കളിൽ ഇ.കെ.വൈ.സി, ആധാർ സീഡിങ്, ലാൻഡ് സീഡിങ് ചെയ്യാത്തതും മൂലം ഗഡുക്കൾ മുടങ്ങിക്കിടക്കുന്നവർക്ക് ക്യാമ്പയിനിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ നികുതി രശീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, പദ്ധതി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടെ ക്യാമ്പയിനിൽ പങ്കെടുക്കാം.

date