Skip to main content

വിദ്യാർഥികൾക്ക് ഉപന്യാസം, ക്വിസ്സ് മത്സരം

ദേശീയ ഉപഭോക്ത്യ അവകാശദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ജാഗ്രതാ സദസ്സും വിദ്യാർഥികൾക്ക് ഉപന്യാസം, ക്വിസ്സ് മത്സരങ്ങളും സംഘടിപ്പിക്കും. 'ഇ-കൊമേഴ്സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്ത്യ സംരക്ഷണം' എന്നതാണ് മത്സരത്തിന്റെ വിഷയം. ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് പ്രത്യേക മത്സരമുണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്ഥാപന മേധാവികൾ മുഖേന ജനുവരി 12ന് മുമ്പായി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495 2734912.

date