Skip to main content

അറിയിപ്പുകൾ

 

പെരിനാറ്റൽ സോഷ്യൽ വർക്കർ ഒഴിവ് 

ഗവ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വനിതാ ജീവനക്കാരിയെ നിയമിക്കുന്നു .യോഗ്യത : സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നിവയിൽ ഏതെങ്കിലും ബിരുദവും കൂടാതെ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (മെഡിക്കൽ ആൻഡ് സൈക്യാട്രി സ്പെഷ്യലൈസേഷൻ ). കൗൺസിലിംഗിൽ ആറ് മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 
ജനുവരി 11ന് രാവിലെ 11 മണിക്ക് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ഇലക്ട്രിക്കൽ ഐറ്റംസ്, കൺസ്യുമബിൾ ഐറ്റംസ് എന്നിവ  വിതരണം ചെയ്യുന്നതിന് അംഗീകൃത  കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 29 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863 

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ഹാർഡ് വെയർ ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത  കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 30 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863 
     
ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ലൂബ്രിക്കന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത  കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 24 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863 

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ പെയിന്റ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത  കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ജനുവരി 31 ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863 

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ് സ്റ്റോറിലേക്ക് ലിസ്റ്റ് പ്രകാരം ആവശ്യമായ ടൂൾസ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത  കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഫെബ്രുവരി ഒന്ന്  ഉച്ചക്ക് ഒരു മണി. ദർഘാസുകൾ അന്നേ ദിവസം വൈകീട്ട് മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863 

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ്, ബേപ്പൂർ ഓഫീസിന്റെ ആവശ്യത്തിലേക്ക് പ്ലംബിംഗ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മുദ്രവെച്ച കവറിൽ പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ജനുവരി 20ന് ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863 

ദർഘാസുകൾ ക്ഷണിച്ചു

ബേപ്പൂർ തുറമുഖത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിംഗ്, ബേപ്പൂർ ഓഫീസിന്റെ ആവശ്യത്തിലേക്ക് വെൽഡിങ് ഐറ്റംസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മുദ്രവെച്ച കവറിൽ പോർട്ട് ഓഫീസർ, കോഴിക്കോട് എന്ന വിലാസത്തിൽ ജനുവരി 19ന് ഉച്ചക്ക് ഒരു മണിയ്ക്ക് മുമ്പായി ലഭിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം മൂന്ന് മണിക്ക് തുറക്കുന്നതാണ്. ഫോൺ : 0495 2414863 

ക്വട്ടേഷനുകൾ ക്ഷണിച്ചു

കോഴിക്കോട് പഴയ പോർട്ട് ഗസ്റ്റ് ഹൗസിന്റെ തെക്കു വശത്തുള്ള 12 ച.മീറ്റർ വിസ്തീർണ്ണമുള്ള വാച്ച്മെൻ ഷെഡ് (4/1230 എ) ഒരു വർഷത്തേക്ക് പ്രതിമാസ ലൈസൻസ് ഫീസടിസ്ഥാനത്തിൽ നൽകുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 15ന് ഉച്ചയ്ക്ക് 12 മണി വരെ കോഴിക്കോട് പോർട്ട് ഓഫീസറുടെ ബേപ്പൂരിലുള്ള ഓഫീസിൽ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകളോടൊപ്പം 5,000/- രൂപയുടെ ദേശസാൽകൃത ബാങ്കിൽ നിന്നും കോഴിക്കോട് പോർട്ട് ഓഫീസറുടെ പേരിലെടുത്ത ഡി.ഡി നിരതദ്രവ്യമായി ഉള്ളടക്കം ചെയ്യേണ്ടതാണ്. ക്വട്ടേഷനുകൾ അന്നുതന്നെ ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കുന്നതാണ്.  ഫോൺ : 0495 2414863 

മേപ്പാടി പോളിടെക്നിക്കിൽ ഒഴിവുകൾ 

വയനാട് മേപ്പാടി ഗവ. പോളിടെക്നിക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ് ബ്രാഞ്ചിലെ ലക്ചറർ, ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ലക്ചറർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് എഞ്ചിനീയറിംഗ് ബിരുദവും, ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് ത്രിവത്സര ഡിപ്ലോമയുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 10ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മത്സര പരീക്ഷക്കും, കൂടിക്കാഴ്ചക്കും ഹാജരാകേണ്ടതാണ്. 
ഫോൺ : 04936282095, 9400006454  

ഭിന്നശേഷിയുള്ളവർക്ക്  കമ്പ്യൂട്ടർ കോഴ്സുകൾ

സാമൂഹ്യ നീതി വകുപ്പിനു കീഴിൽ  മായനാട് പ്രവർത്തിക്കുന്ന ഭിന്നശേഷിയുള്ളവർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുളളവർക്കായി വിവിധ കമ്പ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു. 40 ശതമാനത്തിൽ കുറയാത്ത അസ്ഥി/കേൾവി/സംസാര പരിമിതിയുളളവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായ പരിധി 30 വയസ്സ്. പ്രവേശനം ആഗ്രഹിക്കുന്നവർ സ്വയം തയ്യാറാക്കിയ അപേക്ഷ (ഫോൺ നമ്പർ സഹിതം) ജനുവരി 15നു മുൻപ് സൂപ്പർവൈസർ, ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് - 673 008 എന്ന വിലാസത്തിലോ  vtckkd@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ഫോൺ:  0495-2351403 

എസ്റ്റിമേറ്റ് ക്ഷണിക്കുന്നു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും ജി.എസ്.ടി ഉൾപ്പടെ 1,40,000 രൂപയിൽ കവിയാത്ത എസ്റ്റിമേറ്റ് ക്ഷണിക്കുന്നു. എസ്റ്റിമേറ്റ് ജനുവരി 15നു മുമ്പായി സമർപ്പിക്കേണ്ടതാണ്. ഫോൺ : 0496-2620305 

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (കംപോണന്റ്-2) അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്പ് പദ്ധതി 2023-24 നു അപേക്ഷ ക്ഷണിച്ചു. അനാരോഗ്യകരമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ജാതി/മതം/വരുമാനം എന്നീ നിബന്ധനകൾ ബാധകമല്ല. അപേക്ഷകരായ വിദ്യാർത്ഥികൾക്ക് ആധാർ സീഡഡ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് 10 ശതമാനം തുക അധികമായി ലഭിക്കുന്നതാണ്. അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ/സാമൂഹ്യ ക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം, ഭിന്നശേഷിയുള്ളവരും ഹോസ്റ്റലറുമായിട്ടുള്ളവരും ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്. മാർച്ച് 15നു മുമ്പായി വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപന മേധാവി മുമ്പാകെ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ - 0495-2370379 

എഴുത്തു പരീക്ഷ മാറ്റി

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്സിങ്ങ് ഓഫീസർ തസ്തിക ഒഴിവിലേക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ജനുവരി ഒമ്പതിന്  നടത്താൻ നിശ്ചയിച്ച എഴുത്തു പരീക്ഷ ജനുവരി 13ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. ഉദ്യോഗാർത്ഥികൾ അന്നേദിവസം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  ഓഫീസിന് സമീപത്തുള്ള ഹാളുകളിലേക്ക് 10 മണിക്ക് എത്തിച്ചേരണം.

date