Skip to main content

ആര്യനാട് പഞ്ചായത്തിൽ പുതിയ ഗ്രാമഭവനും അങ്കണവാടിയും തുറന്നു

ആര്യനാട് ഗ്രാമപഞ്ചായത്തിന് കീഴിലെ മീനാങ്കൽ ഗ്രാമഭവൻ കെട്ടിടവും  പാറമുക്ക്  അങ്കണവാടിയും ജി. സ്റ്റീഫൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ജനസേവനങ്ങൾ വാർഡ് തലത്തിലൂടെ  എളുപ്പത്തിലാക്കാൻ കഴിയുമെന്നും നാടിന് വികസന കാഴ്ചപ്പാടിൽ ഒറ്റ മനസ്സാണെന്നും  എം.എൽ.എ പറഞ്ഞു.

പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് മീനാങ്കൽ കേന്ദ്രമാക്കി ഗ്രാമഭവൻ തുറന്നത്. ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക എന്നീ ലക്ഷ്യത്തോടെ ആര്യനാട് ഗ്രാമപഞ്ചായത്ത് രൂപം കൊടുത്ത പദ്ധതിയാണ് 'ഗ്രാമഭവൻ'. പഞ്ചായത്തിലെ 15 വാർഡുകളിൽ ഇതിനോടകം ഗ്രാമഭവൻ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിലെ പാറമുക്ക് അംഗൻവാടി കഴിഞ്ഞ 22 വർഷമായി  വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.  നാട്ടുകാരുടെ സഹായത്തോടെ  വസ്തു വാങ്ങി,  2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത്‌  അംഗൻവാടിക്ക് പുതിയ കെട്ടിടം പണിതത്.

ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. വിജുമോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ റീന സുന്ദരം,  വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എൽ കിഷോർ, ജില്ലാ പഞ്ചായത്ത്‌ അംഗം എ. മിനി, വിവിധ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date