Skip to main content
എസ്.പി.സി. അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

എസ്.പി.സി. അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

ആലപ്പുഴ: ജില്ലയിലെ സ്റ്റുഡന്റ് പോലീസ് ചുമതലയുള്ള അധ്യാപകര്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മിഷനും പോലീസും സംയുക്തമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ജലജ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അഡീഷണല്‍ എസ്.പി. ടി.എസ്.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനി മോള്‍, മുന്‍ എസ്.എസ്.എ പ്രോജക്ട് ഓഫീസര്‍ യു.സുരേഷ് കുമാര്‍ തുടങ്ങിയവര്‍  ക്ലാസുകള്‍ നയിച്ചു.  ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 50 ഓളം അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. എസ്.പി.സി നോഡല്‍ ഓഫീസര്‍ എം.എസ് അസ്ലം, സിവില്‍ പോലീസ് ഓഫീസര്‍ ആര്‍. ശ്രീജ, എ.സി.പി.ഒ. മാളു കെ. മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.

date