Skip to main content

സായാഹ്ന ഒ.പി. നിയമനം: അഭിമുഖ പരീക്ഷ നാളെ

ആലപ്പുഴ : മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍  സായാഹ്ന ഒ.പി. നടത്തുന്നതിന് എം.ബി.ബി.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ നാളെ (ജനുവരി 10) നടത്തും. രാവിലെ 11 മണിക്ക് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിലാണ് അഭിമുഖ പരീക്ഷ. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി എത്തിച്ചേരണമെന്ന് മാരാരിക്കുളം വടക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date