Skip to main content

ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്കും സ്‌കൂളുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഇന്ന് (10) മുതല്‍

സംസ്ഥാന യുവജനകാര്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്‌സ് എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് (10) മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ത്രിശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള 2024-25 അധ്യയന വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമികള്‍, സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്നിവിടങ്ങളിലേക്ക് 7, 8 പ്ലസ് വണ്‍ എന്നീ ക്ലാസ്സുകളിലേക്കുള്ള സെലക്ഷനുമാണ് ജനുവരി 10 മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്നത്.
ജനുവരി 10 ന് പോലീസ് പരേഡ് ഗ്രൗണ്ട് കണ്ണൂര്‍, ഗവ: ഹൈസ്‌കൂള്‍ അടിമാലി , 11 ന് ഇ എം എസ്സ് സ്റ്റേഡിയം നീലേശ്വരം, ന്യൂമാന്‍ കോളേജ് തൊടുപുഴ , 12 ന് എം ജി കോളേജ്, ഇരിട്ടി, യൂ.സി കോളേജ് ആലുവ, 13 ന് ഗവ:കോളേജ് മടപ്പള്ളി, ഗവ: ഡി വി എച്ച് എസ്സ് എസ്സ് ചാരമംഗലം, ആലപ്പുഴ, 14 ന് വയനാട് ഡിസ്ട്രിക്റ്റ് സ്റ്റേഡിയം കല്‍പ്പറ്റ, മുനിസിപ്പല്‍ സ്റ്റേഡിയം പാലാ, 15 ന് ഗവ: ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് കോഴിക്കോട്, സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി, 16 ന് കോട്ടപ്പടി സ്റ്റേഡിയം മലപ്പുറം, മുനിസിപ്പല്‍ സ്റ്റേഡിയം പത്തനംതിട്ട, 17 ന് മുന്‍സിപ്പല്‍ സ്റ്റേഡിയം, നിലമ്പൂര്‍, ആശ്രാമം മൈതാനം, കൊല്ലം , 18 ന് മെഡിക്കല്‍ കോളേജ് ഗ്രണ്ട്, പാലക്കാട്, ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തിരുവനന്തപുരം, 19 ന് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, മുന്‍സിപ്പല്‍ സ്റ്റേഡിയം നെയ്യാറ്റിന്‍കര,
സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, 2 പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോഗ്രാഫ്, സ്‌പോര്‍ട്‌സ് ഡ്രസ്സ് സഹിതം ഏതെങ്കിലും സെന്ററില്‍ അതത് ദിവസം രാവിലെ 9.00 മണിക്ക് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in , sportscouncil.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

date