Skip to main content

വിവരശേഖരണം നടത്തുന്നു

സര്‍ക്കാരില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നതും മരണപ്പെട്ടതുമായ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ അവിവാഹിതരോ വിധവകളോ ആയ പെണ്മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നതിനായി ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസ് വിവര ശേഖരണം നടത്തുന്നു. ഇടുക്കി ജില്ലയില്‍ നിന്നുള്ളവര്‍ നേരിട്ടോ 04862-222904 എന്ന ഫോണ്‍ നമ്പരിലോ ജനുവരി 15 -ന് മുമ്പ് ബന്ധപ്പെടണം.

date