Skip to main content

വയർമാൻ എഴുത്തു പരീക്ഷ  ജനുവരി 13--ന്

ആലപ്പുഴ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ വയർമാൻ എഴുത്ത് പരീക്ഷ ജനുവരി 13ന് രാവിലെ 10 മുതൽ 12 വരെ  ആലപ്പുഴ ഗവൺമെന്റ് മുഹമ്മദൻസ് സ്‌കൂളിൽ നടക്കും. പരീക്ഷാർത്ഥികൾ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ സംരക്ഷ വെബ്‌സൈറ്റിൽ നിന്നും  (suraksha.ceikerala.gov.in) ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തണം. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നും പ്രത്യേകം ഹാൾ ടിക്കറ്റ് അനുവദിക്കുന്നതല്ല. വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഹാൾ ടിക്കറ്റും അപേക്ഷയോടൊപ്പം നൽകിയ തിരിച്ചറിയൽ രേഖയുടെ അസലും നൽകാത്തവരെ  പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.  കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 0477- 2962229.

date