Skip to main content

പഠനോപകരണങ്ങൾ വിതരണം ചെയ്തു

ആലപ്പുഴ : പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി  28 വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി സംഗീത  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ  ഊരുകൂട്ടത്തിന്റെ മൂപ്പൻ ദിവാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സജി സ്റ്റാൻസിംഗ് കമ്മറ്റി അധ്യക്ഷരായ എൻ.എസ്. ശാരിമോൾ,ഷീല സുരേഷ്,പി.ജെ. ഇമ്മാനുവൽ, എസ്.ടി  പ്രൊമോട്ടർ  എ.സരിത, നിർവ്വഹണ ഉദ്യോഗസ്ഥർ എസ്. ധനപാൽ, സുധീഷ്  അസിസ്റ്റന്റ് സെകട്ടറി ആർ.പദ്മ ദേവി തുടങ്ങിയവർ പങ്കെടുത്തു.

date