Skip to main content

ജന്റര്‍ പാര്‍ക്ക്  ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 11ന്

ആലപ്പുഴ: ജില്ലാ പഞ്ചായത്ത്  നിയന്ത്രണത്തിലുള്ള ജന്റര്‍ പാര്‍ക്ക് കെട്ടിടത്തില്‍ പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഫിഷറീസ്,സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനുവരി 11ന് വൈകിട്ട് അഞ്ചിന് ജന്റര്‍ പാര്‍ക്കില്‍ നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. തായ്ക്കോണ്ട പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് താഹ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍ ദേവദാസ് നന്ദിയും പറയും.

date