Skip to main content
ചങ്ങാത്തം-2024: ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം

ചങ്ങാത്തം-2024: ദ്വിദിന പരിശീലന പരിപാടിക്ക് തുടക്കം

ആലപ്പുഴ : കുടുംബശ്രീ ജില്ല മിഷൻ്റെ നേതൃത്വത്തിൽ സി.ഡി.എസ്. അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി ചങ്ങാത്തം-2024ന് തുടക്കമായി. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് എന്നീ പഞ്ചായത്തുകളിലെ സി.ഡി.എസ്. അംഗങ്ങൾക്കാണ് 9,10 തീയതികളിലായി പരിശീലന പരിപാടി നടത്തുന്നത്. 
ചടങ്ങിൽ സി.ഡി.എസ്. ചെയർപേഴ്സൺ എസ്. ഇന്ദുലേഖ അധ്യക്ഷയായി. എക്സാറ്റ് ടീം അംഗങ്ങളായ ജലജ ശ്രീനി, ബിന്ദു ഗൗരി, ആർ.പി. നാരായൺ, അമൃത, അഞ്ജു, നീതു, ജോബി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പുന്നപ്ര തെക്ക് പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ കല അശോകൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ ഗീത തുടങ്ങിയവർ പങ്കെടുത്തു

date