Skip to main content

ഇ-മുറ്റം സാക്ഷരതാ പദ്ധതി; പ്രഖ്യാപനം ഇന്ന്

കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ മിഷനിലൂടെ കല്‍പ്പറ്റ നഗരസഭയില്‍ നടത്തിയ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനവും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഇന്ന് (വ്യാഴം) നടക്കും. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഉച്ചയ്ക്ക് 2 ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. കല്‍പ്പറ്റ ഗവ. എന്‍.എം.എസ്.എം.കോളേജിലെ എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാരും, സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കളുമാണ് പദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവനം നടത്തിയത്. കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date