Skip to main content

പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടു കൂടി പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പട്ടികജാതി വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ വെബ് അപ്ലിക്കേഷൻ യൂസിങ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോം (യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ അതിന് മുകളിൽ, കാലാവധി: ആറ് മാസം), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഐ.ടി എനാബിൾഡ് സർവീസ് ആൻഡ് ബി.പി.ഒ (യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ അതിന് മുകളിൽ, കാലാവധി: ആറ് മാസം), കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്‌വർക്ക് പ്രൊഫഷണൽ (യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ അതിന് മുകളിൽ, കാലാവധി: ആറ് മാസം), കെൽട്രോൺ സർട്ടിഫൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഹാര്‍‍ഡ്‍വെയർ സർവീസ് ടെക്‌നീഷ്യൻ (യോഗ്യത: എസ്.എസ്.എൽസി, അതിന് മുകളിൽ, കാലാവധി: നാല് മാസം), സർട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണൽ എക്‌സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിങ്  (യോഗ്യത: എസ്.എസ്.എൽസി, അതിന് മുകളിൽ, കാലാവധി: മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകൾ. കോഴ്‌സ് ഫീസ് പട്ടികജാതി വികസന വകുപ്പ് വഹിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ തൊഴിൽ സജ്ജരാക്കുന്നതിനോടൊപ്പം പ്ലേസ്‌മെന്റ് അസിസ്റ്റൻസും നല്‍കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസ സ്റ്റൈപന്റും നൽകും. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കോപ്പിയും സഹിതം കെൽട്രോൺ നോളജ് സെന്റർ, തങ്ങൾപടി, തൃക്കണ്ണാപുരം സൗത്ത് പി.ഒ, കുറ്റിപ്പുറം, മലപ്പുറം എന്ന വിലാസത്തിൽ ഒനുവരി 22നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 7356789991, 7907683332.

date