Skip to main content

നെടുമങ്ങാട് നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ആധുനിക യന്ത്രങ്ങൾ

നെടുമങ്ങാട് പനങ്ങോട്ടേല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ അജൈവ മാലിന്യ സംസ്കരണത്തിനുള്ള പുതിയ ആധുനിക യന്ത്രങ്ങളുടെ ഉദ്ഘാടനം  ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. പുതിയ യന്ത്രങ്ങൾ വന്നതോടെ യൂണിറ്റിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. മാലിന്യം കെട്ടികിടക്കാൻ ഇടയാക്കാതെ കൃത്യമായ സംസ്കരണം നടന്നാൽ ജനങ്ങൾ ഒപ്പം നിൽക്കുമെന്നതിന് പനങ്ങോട്ടേല സെന്റർ മാതൃകയാകുമെന്ന് മന്ത്രി പറഞ്ഞു.

പാഴ് വസ്തുക്കൾ കംപ്രസ്സ് ചെയ്യാൻ ഉപയോഗിക്കുന്ന ബേലിംഗ് മെഷീൻ, പ്ലാസ്റ്റിക്കുകൾ മുതലായവ പൊടിച്ചെടുക്കുന്നതിനുള്ള ഷ്രെഡിംഗ് മെഷീൻ, കൺവെയർ ബെൽറ്റ്, ടെസ്റ്റ് റിമൂവർ, ട്രൈസൈക്കിൾ  വീൽ ബാരോ എന്നിവയാണ് അജൈവ മാലിന്യങ്ങൾ  സാംസ്‌കരിക്കുന്നതിനായി വാങ്ങിയത് . നെടുമങ്ങാട് നഗരസഭയുടെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവവാങ്ങിയത്. യൂണിറ്റിന് ചുറ്റുമതിലും സി.സി. ടി. വി യും ഉടനെ നിലവിൽവരും.

പനങ്ങോട്ടേല റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററിൽ   നടന്ന ചടങ്ങിൽ  നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ,കൗൺസിലർമാർ തുടങ്ങിയവരും  പങ്കെടുത്തു.

date