Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം ആരംഭിക്കുന്ന ഒരു വർഷത്തെ അഡ്വാൻസ് ഡിപ്ലോമ ഇൻ മോണ്ടിസോറി ചൈൽഡ് എജ്യൂക്കേഷൻ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് ഡിപ്ലോമ കഴിഞ്ഞവർക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്വാൻസ് ഡിപ്ലോമയുടെ രണ്ടാംവർഷ കോഴ്സിലേക്ക് ലാറ്ററൽ എൻട്രി സൗകര്യം ലഭ്യമാണ്.  ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.Srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം: എരൂഡയർ ടീച്ചർ ട്രെയ്നിങ് ഫൗണ്ടേഷൻ, മലപ്പുറം, ഫോൺ: 7561860260.

date