Skip to main content

സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാം: തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ മാസം ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഫാർമസി അസിസ്റ്റൻസ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. ആറുമാസമാണ് കോഴ്സ് കാലാവധി. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഓൺലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.Srccc.in എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠന കേന്ദ്രം: ട്രൂ വേ ഫൗണ്ടേഷൻ, എടയൂർ പൂക്കാട്ടിരി, മലപ്പുറം -676502. ഫോൺ: 8086779189, 9037796744.

date