Skip to main content

കല്‍പ്പറ്റ നഗരസഭ സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കി

സാമൂഹിക സുരക്ഷാ പദ്ധതിയായ 'സുരക്ഷ 2023' ക്യാമ്പയിനില്‍ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി കല്‍പ്പറ്റ നഗരസഭ. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭയ്ക്കുള്ള ഉപഹാരം ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ബിപിന്‍ മോഹന്‍ കൈമാറി.

നഗരസഭ ചെയര്‍മാന്‍,  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ വിവിധ ബാങ്കുകള്‍, സാമ്പത്തിക സാക്ഷരത കൗണ്‍സിലര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്. നഗരസഭയിലെ വിവിധ ജന വിഭാഗങ്ങളിക്കിടയില്‍ സുരക്ഷ 2023 പദ്ധതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും അവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും വാര്‍ഡ് കൗണ്‍സിമാര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ ഇടപെടലുകള്‍ നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date