Skip to main content
ചൊക്ലി ഗ്രാമ പഞ്ചായത്ത് സ്മാർട് അങ്കണവാടി കെട്ടിട ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കുന്നു

സ്മാർട്ട്‌ അംഗൻവാടി ഉദ്ഘാനവും ലൈഫ് വീടുകളുടെ താക്കോൽദാനവും

 

ചൊക്ലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മഠപ്പുരക്ക് സമീപം നിര്‍മ്മിച്ച സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടോദ്ഘാടനവും ലൈഫ് ഗുണഭോക്താക്കളുടെ താക്കോല്‍ദാന ചടങ്ങും നിയമസഭാ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു.

ടെക്നോളജി സൗഹൃദമുള്ളവരായി അംഗൻവാടി കുട്ടികളെ മാറ്റാൻ കഴിയണമെന്ന് സ്പീക്കർ പറഞ്ഞു.കുട്ടികളെ തിരിച്ചറിവുള്ളവരായി മാറ്റാൻ കഴിയണം.
കുട്ടികൾക്കെതിരെയുള്ള പീഡനം വർധി ക്കുന്ന കാലഘട്ടത്തിൽ അന്യരുടെ സ്പർശനങ്ങൾ ഏത് രീതിയിലുള്ള താണെന്ന് മനസിലാക്കാൻ കുട്ടികളെ പ്രാപ്തരാക്കണം.
ഈ ഉത്തരവാദിത്തം അംഗൻവാടി ടീച്ചർമാർ ഏറ്റെടുക്കണമെന്നും സ്പീക്കർ ആ വ ശ്യപ്പെട്ടു

ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ അധ്യക്ഷയായി. പാനൂര്‍ ബ്ലോക്കില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ സ്മാർട്ട് അംഗന്‍വാടിയാണ് ചൊക്ലിയിലേത്. നാലു സെന്റ് സ്ഥലത്താണ് അംഗന്‍വാടി നിര്‍മ്മിച്ചത്. മൂന്ന് സെന്റ് സ്ഥലം വിലകൊടുത്ത്് വാങ്ങിയതും ഒരു സെന്റ് സ്ഥലം സംഭാവനയായി ലഭിച്ചതുമാണ്. 17 ലക്ഷം രൂപ വനിതാ ശിശുവികസനവകുപ്പിന്റെയും ചൊക്ലി പഞ്ചായത്തിന്റെയും പാനൂര്‍ ബ്ലോക്കിന്റെയും വിഹിതമായി 4 ലക്ഷം രൂപ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. 20 പ്രീ സ്‌കൂള്‍കുട്ടികളും, 15 മൂന്ന് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും,  3 ഗര്‍ഭിണികളും, 10 മുലയൂട്ടുന്ന അമ്മമാരുമാണ് ഇവിടെ ഗുണഭോക്താക്കള്‍. പാനൂര്‍ ബ്ലോക്കിന്റെ കീഴില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്തിലാണ് ആദ്യത്തെ സ്മാര്‍ട്ട് അംഗന്‍വാടി നിര്‍മ്മിച്ചത്.
പാനൂർ ബ്ലോക്ക് സി ഡി പി ഒ എ പി പ്രസന്ന റിപ്പോർട്ടവതരിപ്പിച്ചു. ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഒ ചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നവാസ് പരത്തീന്റവിട. പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ നിഖില്‍, ബിഡിഒ തോമസ്, ചൊക്ലി പഞ്ചായത്ത് സെക്രട്ടറി ഷീജാമണി, ബ്ലോക്ക് സിഡിപിഒ എ പി പ്രസന്ന, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളായ പി കെ മോഹനന്‍ മാസ്റ്രര്‍, ഷാജി എം ചൊക്ലി , വിസി ഹരിദാസന്‍, പുരുഷു വരക്കൂല്‍, കലാഭവന്‍ സെക്രട്ടറി കെവി വിജേഷ്, വാര്‍ഡ് കണ്‍വീനര്‍ വി പി രമേശന്‍ എന്നിവര്‍ പങ്കെടുത്തു. ചൊക്ലി പഞ്ചായത്തംഗം പി ടി കെ ഗീത സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ സി ബിന്ദു നന്ദിയും പറഞ്ഞു

date