Skip to main content
അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു

അധ്യാപക പരിശീലന പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ: സമഗ്ര ശിക്ഷാ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന അധ്യാപക പരിശീലന പരിപാടി 'ക്രിയാത്മക കൗമാരം കരുത്തും കരുതലും' ആരംഭിച്ചു. മങ്കൊമ്പ് ബി.ആര്‍.സി ഹാളില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് ബി.പി.ഒ രാജേഷ് വിജയന്‍ അധ്യക്ഷത വഹിച്ചു. ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ കുട്ടികള്‍ക്ക് കരുത്തു പകരാന്‍ അധ്യാപകരെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മങ്കൊമ്പ് ബി.ആര്‍.സിയിലെ 20 ഓളം അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ബി.ആര്‍.സി. പരിശീലകരായ നാഗ ലക്ഷ്മി, റോബിന്‍ എന്നിവര്‍ പങ്കെടുത്തു.

date