Skip to main content

കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് 16 വരെ പേര് ചേര്‍ക്കാം

ആലപ്പുഴ: ജില്ലയിലെ ജി- 59- മാന്നാര്‍ ഗ്രാമപഞ്ചായത്ത്-11-കൂട്ടംപേരൂര്‍-എ നിയോജകമണ്ഡലം, ജി-38-വെളിയനാട് ഗ്രാമപഞ്ചായത്ത്-08-കിടങ്ങറ ബസാര്‍ തെക്ക് നിയോജകമണ്ഡലം എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി 2024 ജനുവരി ഒന്നിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജനുവരി 25-ന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ ജനുവരി 16 വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. അപേക്ഷകള്‍ www.sec.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി നല്‍കാം. 

വിവരങ്ങളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റത്തിനുള്ള അപേക്ഷയും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത ആക്ഷേപങ്ങളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാല്‍ മാര്‍ഗമോ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍/സെക്രട്ടറിമാര്‍ക്ക് നല്‍കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലും ലഭ്യമാണ്.

date