Skip to main content

ചില്‍ഡ്രന്‍സ് ഫെസ്റ്റ് നാളെ

ആലപ്പുഴ: കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ്, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ബാല അവകാശ സംരക്ഷണത്തിന്റെ ഭാഗമായി നാളെ (13) ജില്ലാ ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിക്കും. ചമയം എന്ന പേരിലുള്ള ഫെസ്റ്റ്  രാവിലെ 9.30-ന് ആലപ്പുഴ ലിയോ തര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ അദ്ധ്യക്ഷയാകും. സര്‍ക്കാര്‍, സര്‍ക്കാരിതര ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്നായി 400 കുട്ടികള്‍ പങ്കെടുക്കും. ബാല അവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. ജലജചന്ദ്രന്‍, ജില്ല കളക്ടര്‍ ജോണ്‍ വിസാമുവല്‍, സബ് ജഡ്ജ് പ്രമോദ് മുരളി എന്നിവര്‍ പങ്കെടുക്കും. 

ഫെസ്റ്റിന്റെ ലോഗോ ജില്ലാ ജഡ്ജിയുടെ ചേമ്പറില്‍ ജില്ലാ ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ മാന്‍നസീര്‍ പുന്നക്കല്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോള്‍, ജില്ല ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി കെ.നാസര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിനു ലോറന്‍സ്, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രൈസ് മോന്‍ എന്നിവര്‍ പങ്കെടുത്തു.

date