Skip to main content

യുവജന ദിനാചരണം നടത്തി

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കണ്ണൂര്‍ എസ് എന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ദിനാചരണം സംഘടിപ്പിച്ചു. എസ് എന്‍ കോളേജില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ഡോ. സി പി സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഇ ശ്രീലത, ബ്ലോക്ക് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ അതുല്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുമേഷ്, യൂണിറ്റ് സെക്രട്ടറി ശ്രീസ സഹജന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഉപന്യാസരചനാ മത്സരം നടത്തി.

പടം) സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കണ്ണൂര്‍ എസ് എന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച യുവജന ദിനാചരണം പ്രിന്‍സിപ്പല്‍ ഡോ. സി പി സതീഷ് ഉദ്ഘാടനം ചെയ്യുന്നു
 

date