Skip to main content

മാല്യന്യമുക്ത പ്രവർത്തങ്ങളിൽ ഉഴപ്പിയാൽ വ്യക്തികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും പണം നഷ്ടമാകും - മന്ത്രി  എംബി രാജേഷ്

 

മാല്യന്യമുക്ത പ്രവർത്തങ്ങളിൽ ഉഴപ്പിയാൽ വ്യക്തികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും പണം നഷ്ടമാകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  എം ബി രാജേഷ്. കോഴിക്കോട് കോർപ്പറേഷനിലെ ഹരിത കർമ്മ സോനാംഗങ്ങൾക്കുള്ള ഇ- ഓട്ടോ വിതരണം ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും പ്ലാൻ ഫണ്ട് ലഭിക്കും എന്ന അവസ്ഥക്ക് മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യമുക്ത നവകേരളത്തിനായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കഠിന പ്രയത്നത്തിലാണ്. ഇതിനായി സർക്കാർ  കൊണ്ടുവരുന്ന നിയമ ഭേദഗതി ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം ഉറപ്പാക്കുന്നതാണ്.  ഇനി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലുള്ള സ്ഥിതി പഴയതുപോലെ ആയിരിക്കില്ലെന്നും 50000 രൂപ വരെ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളം മലിനമാക്കൽ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ നിയമങ്ങൾക്ക് നല്ല പ്രചരണം വേണം. അലക്ഷ്യമായി മാലിന്യങ്ങൾ റോഡിലും പൊതുസ്ഥലത്തിലും വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ എടുക്കണമെന്നും മന്ത്രി പറഞ്ഞു. 

മേയർ ഡോ.  ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ പി ഷിജിന, പി ദിവാകരൻ ,എസ് ജയശ്രീ, പി സി രാജൻ, കൃഷ്ണകുമാരി, പി കെ നാസർ, കുമാരി സി രേഖ, കൗൺസിലർമാരായ ഉഷാദേവി ടീച്ചർ, കെ സി ശോഭിത, ഒ സദാശിവൻ, എൻ സി മോയിൻകുട്ടി, കെ മൊയ്തീൻ കോയ, നവ്യ ഹരിദാസ്, എസ് എം തുഷാര, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ, ഹരിത കർമ്മ സേനാ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date