Skip to main content

'ദി വയർ' സീനിയർ എഡിറ്റർ അർഫ ഖാനൂം ഷെർവാണിയുടെ പ്രഭാഷണം 18 ന്

 

എം ആർ നാരായണക്കുറുപ്പ് വാർഷിക അനുസ്മരണ  പ്രഭാഷണം 'ദി വയർ' സീനിയർ എഡിറ്റർ അർഫ ഖാനൂം ഷെർവാണി ജനുവരി 18 ന് നിർവഹിക്കും. 'മാധ്യമ കുത്തകവൽക്കരണവും വർഗീയതയും ജനാധിപത്യത്തിന്റെ ഭാവിയും' എന്ന ശീർഷകത്തിലുള്ള പ്രഭാഷണം രാവിലെ 11.30 ന് മടപ്പള്ളി ഗവണ്മെന്റ് കോളേജിലാണ്. തുടർന്ന് ചോദ്യോത്തരവേള ഉണ്ടായിരിക്കും.

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന നാരായണക്കുറുപ്പ് മടപള്ളി കോളേജ് സ്ഥാ പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളാണ്. നാരായണക്കുറുപ്പ് അനുസ്മരണ പ്രഭാഷണ പരമ്പരയിലെ രണ്ടാമത് പ്രഭാഷണമാണിത്.

date