Skip to main content

അറിയിപ്പുകൾ 

 

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം 

വളയം ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 17 രാവിലെ 11 മണിക്ക് നടക്കും. നിശ്ചിത യോഗ്യതയുള്ള ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം കൂടിക്കാഴ്ചക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 0496-2461263 

തെളിവെടുപ്പ് മാറ്റി 

കോഴിക്കോട് ഗാന്ധി റോഡിലുളള ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്തെ കെ.എസ്.എസ്.ഐ.എയുടെ ഹാളിൽ ജനുവരി 16ന് രാവിലെ 11 മണിക്ക് നടത്തുവാൻ നിശ്ചയിച്ചിരുന്ന ആയൂർവേദിക്ക് ആൻഡ് അലോപ്പതിക്ക് മരുന്ന് നിർമ്മാണ മേഖലയിലേയും, ലൈറ്റ് മോട്ടാർ വെഹിക്കിൾ മേഖലയിലേയും മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള ഉപദേശക സമിതി തെളിവെടുപ്പ് യോഗം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു.

കുടിവെള്ള വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ജനുവരി 16ന് പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളേജ്, വെള്ളിപ്പറമ്പ്, പ്രദേശങ്ങളിൽ പൂർണ്ണമായും കുടിവെള്ളം വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. 

കൂടിക്കാഴ്ച

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 20ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള എച്ച് ആർ ടി എ സപ്പോർട്ട് (യോഗ്യത -എം.ബി.എ, എച്ച്.ആർ ഇന്റേൺ (എം.ബി.എ/ബി.ബി.എ), ഫൈബർ സെയിൽസ് ഓഫീസർ, ജിയോ ഫൈബർ എഞ്ചിനീയർ, ജിയോ ഫൈബർ അസോസിയേറ്റ്സ് (യോഗ്യത - ഡിപ്ലോമ/പ്ലസ് ടു/ഐ.ടി.ഐ), ജിയോ പോയിന്റ് മാനേജർ, ഏരിയ സെയിൽസ് മാനേജർ, ഉദാൻ എക്സിക്യൂട്ടീവ്, ടെലികോളർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, സ്റ്റുഡന്റ്സ് കൗൺസിലർ (യോഗ്യത ബിരുദം), അക്കൗണ്ടന്റ് (ബി.കോം), ലാൻഡ് സ്കേപ്പ്സ് ആർക്കിടെക്റ്റ്സ് (യോഗ്യത - ആർക്കിടെക്ചറിലുളള ബിരുദം), സെറ്റ് സൂപ്പർവൈസർ (സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ), ആർക്കിടെക് ഡിസൈനർ (യോഗ്യത - ഡിപ്ലോമ ഇൻ ആർക്കിടെക്) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി 35 വയസ്സ്. ഫോൺ : 0495 -2370176 

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം 

നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന് കീഴിൽ, കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി./ എസ്.ടി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പട്ടികജാതി/ ഗോത്ര വർഗ്ഗ വിഭാഗക്കാർക്കായുള്ള സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ജനുവരി 20. എസ്.എസ്.എൽ.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉ യർന്ന യോഗ്യത ഉള്ളവർക്ക് മുൻഗണന) 18-41 പ്രായപരിധിയിലുള്ള പട്ടി കജാതി/ ഗോത്ര വർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ളവർ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോൺ നമ്പർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0495 -2376179  

സീറ്റ് ഒഴിവ് 

അപ്പർ പ്രൈമറി സ്‌കൂളിലേക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി 17 നും 35 ഇടക്ക് ആയിരിക്കണം. ജനുവരി 25 ന് മുൻപായി അപേക്ഷ ലഭിക്കണം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. 04734296496, 8547126028 

ലൈസൻസ് അദാലത്ത് ജനുവരി 17ന്

മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങൾക്കുള്ള ഇൻഷുറൻസ് അപേക്ഷ സ്വീകരിക്കുന്നതിനുമായി  ജനുവരി 17ന് ചാലിയം ഫിഷ് ലാന്റിംഗ് സെൻററിൽ  രാവിലെ 10.30 മുതൽ 1.30 വരെ ജില്ലാ ഫിഷറീസ് വകുപ്പ് ലൈസൻസ് അദാലത്ത് നടത്തുന്നു. അദാലത്തിനു മുന്നോടിയായി ലൈസൻസ് പുതുക്കാത്ത യാനങ്ങൾ ജനുവരി 17ന് മുൻപ് തന്നെ ഭൗതിക പരിശോധന പൂർത്തിയാക്കേണ്ടതാണ്. ഭൗതിക പരിശോധന ഫോറം, മറ്റ് അനുബന്ധ രേഖകൾ സഹിതം യാന ഉടമകൾ ലൈസൻസ് അദാലത്തിൽ ഹാജരാകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ : 0495-2414074.

date