Skip to main content

നവകേരള സദസ് നിവേദനങ്ങൾ തീർപ്പാക്കൽ: അവലോകനയോഗം നാളെ

കോട്ടയം: നവകേരള സദസുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ ലഭിച്ച നിവേദനങ്ങളുടെ തീർപ്പാക്കൽ പുരോഗതി സംബന്ധിച്ച അവലോകന യോഗം  സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സാന്നിദ്ധ്യത്തിൽ നാളെ(ജനുവരി 17) രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളിൽ ചേരും. കോട്ടയം ജില്ലയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി യോഗത്തിൽ പങ്കെടുക്കും. നവകേരളസദസുമായി ബന്ധപ്പെട്ട നിവേദനങ്ങളിലെ തുടർനടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹിതം ജില്ലാതല ഓഫീസർമാർ യോഗത്തിൽ പങ്കെടുക്കണം.  

 

date