Skip to main content

സാന്ത്വന പരിചരണ ദിനാചരണം ജില്ലാതല ഉദ്ഘാടനം

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് സി എച്ച് സിയുടെ നേതൃത്വത്തില്‍ 'ഞാനുമുണ്ട് പരിചരണത്തിന്' സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. പാപ്പിനിശ്ശേരി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി വി അജിത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശോഭന, അംഗങ്ങളായ പി പ്രസന്ന, ഒ കെ കുഞ്ഞിമൊയ്തീന്‍, സി ഷാഫി, ഐ ആര്‍ പി സി വളണ്ടിയര്‍ ടി മധുസൂദനന്‍, ജാഫര്‍ മാങ്കടവ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി പി അബ്ദുല്‍റഷീദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി അനീഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

date