Skip to main content

നിരോധിത നോണ്‍ വൂവണ്‍ ക്യാരീ ബാഗുകള്‍ പിടിച്ചെടുക്കും

സംസ്ഥാനത്ത് നിരോധനമുള്ള 60 ജിഎസ്എംല്‍ കുറഞ്ഞ കനമുള്ള നോണ്‍ വൂവണ്‍ ക്യാരീ ബാഗുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് പിഴ ചുമത്തുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. 60ന് മുകളില്‍ ജിഎസ്എം ഉണ്ടെന്ന് വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ച് ചില ഏജന്‍സികള്‍ നോണ്‍ വൂവണ്‍ ക്യാരീബാഗുകള്‍ വിപണനം നടത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഒരു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള നോണ്‍ വൂവണ്‍ ഫാബ്റിക്സിന്റെ തുക്കം 60 ഗ്രാം ആയിരിക്കണം. 60 ജി എസ് എംല്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ഷീറ്റുകള്‍ ഉപയോഗിച്ച് ക്യാരി ബാഗുകള്‍ നിര്‍മ്മിച്ച് വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആദ്യ തവണ പതിനായിരം രൂപയും ആവര്‍ത്തിക്കുന്ന പക്ഷം 25000 രൂപയും പിന്നിട് 50000 രൂപയും പിഴ ചുമത്തി ലൈസന്‍സ് റദ്ദാക്കും. ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകളും ജില്ലാതലത്തില്‍ രണ്ട് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date