Skip to main content

ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നാളെ

ആലപ്പുഴ: നഗരസഭയുടെ 2023-24 ലെ വാര്‍ഷിക പദ്ധതി വഴി നടപ്പിലാക്കിയ ഫിസിയോതെറാപ്പി അനുബന്ധ പ്രവര്‍ത്തികള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കൃത്രിമ കാലുകള്‍, ഓര്‍ത്തോസിസ് എന്നിവയുടെ വിതരണോദ്ഘാടനം നാളെ(ജനുവരി 16) രാവിലെ 10.30-ന് ജനറല്‍ ആശുപത്രിയില്‍ എച്ച്. സലാം എം.എല്‍.എ. നിര്‍വഹിക്കും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കും. സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷര്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date