Skip to main content

മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കൃഷി,  പ്രാദേശിക സാമ്പത്തിക വികസനം, ഉത്തരവാദിത്വ ടൂറിസം എന്നിവ ചര്‍ച്ചയായി. 
പഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനബായ് അധ്യക്ഷത വഹിച്ചു. ആസൂത്രണ ഉപാധ്യക്ഷന്‍ എന്‍. ഹരികുമാര്‍ പദ്ധതി ആമുഖാവതരണം നടത്തി. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രീത അനില്‍, വൈസ് പ്രസിഡന്റ് സി.സി. ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത തിലകന്‍, പി. രത്നമ്മ, ടി.എസ്.  സുഖലാല്‍, എന്‍. ഷൈലജ, സെക്രട്ടറി എസ്. ബിജി തുടങ്ങിയവര്‍ പങ്കെടുത്തു.

date