Skip to main content

വിമന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ

മലപ്പുറം ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വിമന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ( കാറ്റഗറി  നം. 613/2021), വിമന്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (എന്‍.സി.എ മുസ്ലിം- കാറ്റഗറി നം. 436/2022) തസ്തികകളിലേക്കുള്ള നിയമനത്തിനായി ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട ഉദ്യാഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  ജനുവരി 23 ന് ‌രാവിലെ 05.30 മുതൽ മലപ്പുറം ക്ലാരിയിലെ  ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയന്‍ ഗ്രൗണ്ട്, മലപ്പുറം കുന്നുമ്മല്‍ എം.എസ്.പി പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റും, പി. എസ്. സി അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ അസ്സലും, മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദേശിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ യഥാസമയം ഹാജരാവണം. വനിതാ സിവിൽ എക്സൈസ് ഓഫീസർ (നേരിട്ടുള്ള നിയനമം) ജനറല്‍ ലിസ്റ്റിലും, ഒന്നിലധികം ജില്ലകളിൽ എന്‍.സി.എ ലിസ്റ്റിലും ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ മാത്രം എല്ലാ അഡ്മിഷൻ ടിക്കറ്റുകളുമായി ടെസ്റ്റിന് ഹാജരാവണം. ഏതെങ്കിലും പരീശീലന കേന്ദ്രത്തിന്റെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങൾ പരിച്ച ഉദ്യോഗാർത്ഥികളെ ടെസ്റ്റിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ലെന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു

date