Skip to main content

സഹകരണ കോൺഗ്രസ്: കൊടിമരജാഥക്ക്   ഇന്ന് ഏറ്റുമാനൂരിൽ തുടക്കം

കോട്ടയം:ജനുവരി 21,22 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന ഒമ്പതാം സഹകരണ കോൺഗ്രസിന്റെ പ്രചരണാർത്ഥമുള്ള കൊടിമരജാഥക്ക് ഇന്ന് (ജനുവരി 18) ഏറ്റുമാനൂരിൽ തുടക്കമാകും. വൈകിട്ട് നാലുമണിക്ക് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു ഡയറക്ടറും സംസ്ഥാന സഹകരണസംഘം രജിസ്ട്രാറുമായ ടി.വി സുഭാഷ് ജാഥ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സഹകരണ യൂണിയൻ അംഗം കെ.എം. രാധാകൃഷ്ണൻ ക്യാപ്റ്റനും സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായർ മാനേജരും ആയ ജാഥക്ക്  ചങ്ങനാശ്ശേരി ,തിരുവല്ല, ചെങ്ങന്നൂർ, പന്തളം, അടൂർ, കൊട്ടാരക്കര, കിളിമാനൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും .നാളെ (ജനുവരി 19) വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം കനകക്കുന്നിൽ എത്തിച്ചേരും. ജില്ലയിലെ സർക്കിൾ സഹകരണയൂണിയൻ ചെയർമാൻമാർ, പി.എ.സി.എസ് അസോസിയേഷൻ ഭാരവാഹികൾ,സഹകാരികൾ,സംഘം പ്രസിഡന്റുമാർ, ഭരണസമിതിയംഗങ്ങൾ, സഹകരണസംഘം ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ, വകുപ്പ് ജീവനക്കാർ മുതലായവർ ജാഥയുടെ ഭാഗമാകും.

 

date