Skip to main content

അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണം

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ ക്ലറിക്കൽ അസിസ്റ്റൻറ് നിയമനത്തിനായുള്ള അഭിമുഖം ജനുവരി 24,25 തിയതികളിൽ നിശ്ചയിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ സമർപ്പിച്ച അപേക്ഷകളിൽ വിവിധ കാരണങ്ങളാൽ നിരസിച്ച അപേക്ഷകളുടെ പട്ടിക കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ജനുവരി 22ന് അകം പട്ടിക പരിശോധിച്ച് ന്യൂനത പരിഹരിച്ച് നൽകണമെന്നു ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

date