Skip to main content

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വര്‍ഷത്തെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സെമിനാറിന്റെ ഉദ്ഘാടനവും 2024- 25 വര്‍ഷത്തെ കരട് പദ്ധതിരേഖ പ്രകാശനവും ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. എസ്. താഹ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ആര്‍. വത്സല കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കാര്‍ഷിക മേഖല, ക്ഷീരവികസനം, കയര്‍, പശ്ചാത്തല മേഖല, വനിതാവികസനം, എ.ബി.സി.പ്രോജക്ട്, ദുരന്തനിവാരണം, അതിദാരിദ്ര്യം, ശുചിത്വം, തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അഞ്ചുകോടി രുപയുടെ  പദ്ധതികളാണ് ഏറ്റെടുക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എം. അനസ് അലി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ശാന്തി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍. യമുന, എന്‍. പ്രസാദ് കുമാര്‍, സി.എസ്. രഞ്ജിത്ത്, സുധിലാല്‍, സ്‌നേഹ ആര്‍.വി. നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. വിനോദ് കുമാര്‍, ഗിരിജാ ഭായി, എസ്. സുരേഷ്, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി. പ്രസാദ്, കില ഫാക്കല്‍റ്റി സി. രത്‌ന കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date